o മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം റോഡിൽ ഗതാഗതം ദു:സ്സഹമാകുന്നു
Latest News


 

മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം റോഡിൽ ഗതാഗതം ദു:സ്സഹമാകുന്നു

 മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം റോഡിൽ ഗതാഗതം ദു:സ്സഹമാകുന്നു 



ന്യു മാഹി :ന്യൂമാഹി പഞ്ചായത്തിലെ ആറാം വാർഡ് പെരിങ്ങാടി പുളിയുള്ളതിൽ പീടിക മുതൽ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം റോഡിൽ ഗതാഗതം ദു:സ്സഹമാണ്.

ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്ന് നിരവധി ഭക്ത ജനങ്ങൾ എത്തിക്കൊണ്ടിരുന്ന ഇവിടെ റോഡ് ചെളി കുളമായതോടെ ആളുകൾക്ക് കാൽനടയാത്രയും വാഹന യാത്രയും ദു:സ്സമാണ്. റോഡിന്റെ അവസ്ഥ മോശം ആയതോടെ ഭക്തജനങ്ങളുടെ വരവു കുറഞ്ഞു.  പരിസരവാസികൾക്ക് റോഡിന്റെ ശോചനീയാവസ്ഥ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.


പെരിങ്ങാടിയിലെ സന്നദ്ധ പ്രവർത്തകർ ഗതാഗത യോഗ്യമാക്കിയെങ്കിലുംറോഡ് ടാറിങ്ങ് നടത്തി യാത്രാ ദുരിതത്തിനു ശാശ്വത പരിഹാരം കാണേണ്ടതുണ്ട്



ഷാജി കൊള്ളുമ്മൽ , രമേശൻ തോട്ടോന്റെ വിട, കൊളപ്രത്ത്ശശി, അനീഷ് കൊള്ളുമ്മൽ തുടങ്ങിയരുടെ നേതൃത്വത്തിൽ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു .

റോഡിന്റെ ദുരവസ്ഥ പരിഹരിച്ച് 

യാത്ര ദുരിതം അവസാനിപ്പിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം

Post a Comment

Previous Post Next Post