o സിനിമാ പിന്നണി ഗായകൻ കെ.പി. ബ്രഹ്മാനന്ദനെ അനുസ്മരിച്ചു
Latest News


 

സിനിമാ പിന്നണി ഗായകൻ കെ.പി. ബ്രഹ്മാനന്ദനെ അനുസ്മരിച്ചു

 സിനിമാ പിന്നണി ഗായകൻ കെ.പി. ബ്രഹ്മാനന്ദനെ അനുസ്മരിച്ചു



നൂമാഹി ന്യൂ മാഹി വിശ്വകർമ്മ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗാനാഞ്ജലി ഓർക്കസ്ട്ര ന്യൂമാഹി, സിനിമാ പിന്നണി ഗായകൻ കെ.പി. ബ്രഹ്മാനന്ദനെ അനുസ്മരിച്ചു. അനുസ്മരണത്തിൻ്റെ ഭാഗമായി ബ്രഹ്മാനന്ദൻ്റെ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ച് സ്മരണാഞ്ജലി അർപ്പിച്ചു.

സ്റ്റാർ ജ്വല്ലറി ഉടമ പി.കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. എൻ.വി. അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. എ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.ഇ. ഗംഗാധരൻ, അങ്ങാടിപ്പുറത്ത് അശോകൻ, ഇ.എൻ. മനോജ്,  പി.വി. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഹരിദാസൻ പാറാൽ, രഘുനാഥ് പുന്നോൽ, എ.പി.രാജേന്ദ്രൻ എന്നിവർ ബ്രഹ്മാനന്ദന് ഗാനാർച്ചന നടത്തി.

Post a Comment

Previous Post Next Post