*ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ്സ് ദിനവും ആചരിച്ചു.*
ന്യൂ മാഹി: ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെയും തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെയും സംയും ക്താഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ്സ് ദിനവും ആഘോഷിച്ചു. മഹാത്മാഗന്ധിയുടെ ഛായ ചിത്രത്തിൽ മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ കരിമ്പിൽ അശോകൻ, കെ.പി. യൂസഫ്, ഗീത എൻ.പി, സി ടി ശശി, കോർണിഷ് കുഞ്ഞിമൂസ എന്നവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് യൂത്ത് കോൺഗ്രസ്സ് പതാക വന്ദനം പരിപാടി നടന്നു. തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് എൻ അഷറഫ് പതാക ഉയർത്തി. അബ്ദുൾ മുത്തലിബ്, റൈഹാൻ റസാക്ക്, റീമ ശ്രീജിത്ത്, രേഷ്മ എ.സി, അനിഷ സി.ടി തുടങ്ങിയവർ പതാക വന്ദനം നടത്തി. തുടർന്ന് നടന്ന പ്രവർത്തക സമ്മേളനം എൻ അഷറഫ് ഉദ്ഘാടനം ചെയ്യ്തു. ജുമാന റസാഖ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് എൻ കെ സജീഷ്, കവിയൂർ രാജേന്ദ്രൻ, മണ്ഡലം പ്രസിഡണ്ട് അനീഷ് ബാബു വി.കെ, തലശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി ഷുഹൈബ് തലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. യു.കെ ശ്രീജിത്ത്, പി.കെ സുനിത, എസ്.കെ അനില കുമാരി, എം.കെ പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment