സ്വാതന്ത്ര്യദിനത്തിൽ മാഹിയിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി തേനി ജയകുമാർ പതാക ഉയർത്തും
മാഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുവാൻ പുതുച്ചേരി കൃഷി,സാമുഹിക ക്ഷേമ മന്ത്രി തേനി ജയകുമാർ 14 ന് മാഹിയിലെത്തും - സ്വാതന്ത്ര്യ ദിനത്തിൽ കോളേജ് ഗ്രൗണ്ടിൽ മന്ത്രി പതാക ഉയർത്തും - 14 ന് വൈകുന്നേരം 5 ന് സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുതുതായി അനുവദിച്ചവർക്കുള്ള ക്ഷേമ പെൻഷൻ വിതരണം ചെയ്യും .വയോജനങ്ങൾക്ക് പുതപ്പും, ചെരുപ്പും, വിദ്യാർഥികൾക്ക് സൈക്കിളും, മഴക്കോട്ടും, കർഷകർക്ക് വിത്തുകളും മന്ത്രി വിതരണം ചെയ്യുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ അറിയിച്ചു.

Post a Comment