വയനാട് ദുരന്തം: നന്ദനയുടെ മൃതദേഹം സംസ്ക്കരിച്ചു
തലശേരി:വയനാട് ദുരന്തത്തിനിരയായ ദമ്പതികളിൽ കാണാതായ ഭാര്യഉച്ചമ്പള്ളി നന്ദന. (68) യുടെ മൃതദേഹവും കണ്ടെത്തി മുണ്ടക്കൈ കോഫി എസ്റ്റേറ്റ് ഉടമയായ ഭർത്താവ് മാഹി സ്വദേശി പാർത്ഥന്റെ (75) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ നാട്ടിലെത്തിച്ച പാർത്ഥൻ്റെ മൃതദേദേഹം രാത്രിയിൽ തന്നെ സംസ്കരിച്ചിരുന്നു - നന്ദനയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ തലശേരിയിലെത്തിച്ച് സംസ്ക്കരിച്ചു. പി. കെ. പാർത്ഥൻ (75), ഭാര്യ നന്ദന(68)യ്ക്കുമൊപ്പം കഴിഞ്ഞ 50 വർഷത്തോളമായി വയനാട് മുണ്ടക്കയത്തെ കരുണാ സരോജം കോഫി എസ്റ്റേറ്റിലായിരുന്നു താമസം.. പാർത്ഥൻ്റെ അച്ചൻ കനോത്ത് കരുണാകരൻ വയനാട്ടിലെ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ ഹെഡ് ക്ലർക്കായിരുന്നു.
അച്ചനോടൊപ്പമാണ് പാർത്ഥൻ വയനാട്ടിലെത്തിയത്. പിന്നീട് സ്വന്തമായി
പിന്നീട് സ്വന്തമായി എസ്റ്റേറ്റ് ആരംഭിക്കുകയായിരുനു.. എസ്റ്റേറ്റിലാണ് ദമ്പതികൾ താമസിച്ചിരുന്നത്.
മക്കൾ: ഹർഷ (എറണാകുളം), വൈഷ്‌ണ (കാനഡ).എന്നിവർ ഭർത്താക്കന്മാർക്കൊപ്പമാണ്. അർജുൻ (ബിസിനസ്), രാഹുൽ (കാനഡ) എന്നിവരാണ് മരുമക്കൾ.
മഠത്തിൽ പ്രദീപ്, മഠത്തിൽ പ്രകാശ് എന്നിവരാണ് നന്ദനയുടെ സഹോദരങ്ങൾ. പാർത്ഥൻ്റെ തറവാട്ട് വീടായ
തലശ്ശേരി, ചേറ്റംകുന്ന് കരുണ സരോജത്തിൽ ഇപ്പോൾ പാർത്ഥന്റെ സഹോദരൻ പ്രസാദും കുടുംബവുമാണ് താമസം .
Post a Comment