*നാളെ കർക്കിടക വാവ്*
*ബലിതർപ്പണത്തിനൊരുങ്ങി വിശ്വാസികൾ*
മാഹി:വാവുബലിയോടനുബന്ധിച്ച് ബലിതർപ്പണ ചടങ്ങുകൾക്കായി ക്ഷേത്രങ്ങളും പ്രധാന കേന്ദ്രങ്ങളുമൊരുങ്ങി. നാളെയാണ് വാവുബലി തർപ്പണ ദിനം. പല സ്ഥലങ്ങളിലും മഴ ഉണ്ടെങ്കിലും അധികൃതർ മതിയായ സൗകര്യങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
മാഹിയിൽ ശ്രീനാരായണ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മഞ്ചക്കൽ ശ്രീ നാരായണ ഗുരുമഠത്തിൽ രാവിലെ അഞ്ച് മണി മുതൽ ബലിതർപ്പണം ആരംഭിക്കും
അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ ബലിതർപ്പണം രാവിലെ 5.30 ന് ആരംഭിക്കും തുടർന്ന് രാവിലെ 10 ന് തിലഹോമവും ഉണ്ടായിരിക്കും
ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന ആവിക്കര കുരുക്ഷേത്ര ഗ്രാമസേവാസമിതിയുടെ നേതൃത്വത്തിൽ ആവിക്കര കടപ്പുറത്ത് നാളെ നടക്കുന്ന കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾക്ക് പ്രമുഖ പുരോഹിതൻ തിരുവള്ളൂർ സോമൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും .
പുലർച്ചെ നാലുമണിമുതൽ 11 മണിവരെയുള്ള സമയപരിധിക്കുള്ളിൽ നടക്കുന്ന ബലിതർപ്പണത്തിൽ ഒരേസമയം 500 പേർക്ക് ബലിതർപ്പണം നടത്താനുള്ള വിപുലമായ സൗകര്യം ഇവിടെ ഒരുക്കിയതായി സംഘാടകർ അറിയിച്ചു
തലശ്ശേരി തൃക്കൈ ശിവക്ഷേത്രവും തലായി ബാലഗോപാല സേവാ സമിതിയുടെയും നേതൃത്വത്തിൽ തലായി കടപ്പുറത്ത് ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്
തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ രാവിലെ മുതൽ ബലിതർപ്പണം ആരംഭിക്കും

Post a Comment