**ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു*
മാഹി: തീരം സാംസ്കാരിക വേദിയുടെ 12-ാം വാർഷികത്തോടനുബന്ധിച്ച് മാഹി മേഖലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു
ആഗസ്‌റ്റ് 11 ന് രാവിലെ 10 മണിക്ക് മാഹി പൂഴിത്തല ഫിഷർമെൻ കമ്യൂണിറ്റി ഹാളിൽ വെച്ച് എൽ കെ ജി തലം മുതൽ ഹയർ സെക്കണ്ടി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി നടക്കുന്ന ചിത്രരചനാ മത്സരം യുവ ചിത്രകാരി നവ്യഷാജി ഉദ്ഘാടനം ചെയ്യും
വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ-കായിക മത്സരങ്ങൾ, ക്വിസ് മത്സരം , തിരുവാതിര മത്സരം ,കമ്പവലി, പാചകമത്സരം, , പൂക്കള മത്സരം എന്നീ വിവിധ പരിപാടികൾ ഉണ്ടായിരിക്കും
ചിത്രരചനാമത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ 10 മണിക്ക് മുമ്പായി മാഹി ഫിഷർമെൻ കമ്യൂണിറ്റി ഹാളിൽ എത്തിച്ചേരേണ്ടതാണ്
.jpg)
Post a Comment