കയ്യിൽ പുല്ലാങ്കുഴലും മുടിയിൽ പീലിയും തിരുകി മയ്യഴിയുടെ തെരുവീഥികളെ ഭക്തിയുടെ ആനന്ദ ലഹരിയിലാറാടിച്ച്
കാല്‍ചിലമ്പുകളുടെ മണികിലുക്കി ഉണ്ണിക്കണ്ണന്മാര്‍ നഗര വീഥികളെ ഗോകുലമാക്കി
ബാലഗോകുലം മാഹി മേഖല സമിതിയുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്ര ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്ന് ആരംഭിച്ചു. നൂറ് കണക്കിന് ശ്രീ കൃഷ്ണ -രാധ വേഷധാരികൾ, പൗരാണിക വേഷങ്ങടങ്ങിയ നിശ്ചല ദൃശ്യങ്ങൾ, ചെണ്ടമേളം, ഭജന സംഘം തുടങ്ങിയവയോടെ ഭക്തിസാന്ദ്രമായ ശോഭയാത്ര മാഹി പാലം, മെയിൻ റോഡ് വഴി പാറക്കൽ കുറുമ്പ ഭഗവതി ക്ഷേത്ര മൈതാനത്ത് സമാപിച്ചു.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിനു ശേഷമാണ് ശോഭായാത്ര ആരംഭിച്ചത്. കുമാരി ശ്രീലക്ഷ്മി ജയശീലൻ വയനാട് ദുരന്തത്തിൽ അനുസ്മരിച്ച് സംസാരിച്ചു. കുമാരി ആഗ് ന ചിത്രൻ ഗോകുല പ്രാർത്ഥന ചൊല്ലി. വിജയൻ പൂവ്വച്ചേരി സ്വാഗതം പറഞ്ഞു. കടമ്പൂർ ടീച്ചേഴ്സ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. പ്രിൻസിപ്പാൾ വി.കെ. പാർവ്വതി ടീച്ചർ ശോഭയാത്ര ഉദ്ഘാടനം ചെയ്തു.
പ്രമുഖ നർത്തകിയും പുതുച്ചേരി ബെസ്റ്റ് ചൈൽഡ് അവാർഡ് ജേതാവുമായ കുമാരി ഉത്തമ ഉമേഷ് ഗോകുലപതാക കൈമാറി.
ആഘോഷ സമിതി ഭാരവാഹികളായ പി. പ്രതീഷ് കുമാർ, കാട്ടിൽ പുഷ്പരാജ്, ഇ.അജേഷ് , അഡ്വ.കെ.അശോകൻ
പി. അജിത്ത് കുമാർ, അഡ്വ.ബി.ഗോകുലൻ എന്നിവർ ശോഭയാത്രയ്ക്ക് നേതൃത്വം നൽകി.

.jpg)


.jpg)

.jpg)
.jpg)
.jpg)
.jpg)

.jpg)
.jpg)
.jpg)

.jpg)
.jpg)
.jpg)
.jpg)
.jpg)




.jpg)
.jpg)


.jpg)

.jpg)

Post a Comment