*ജെ.എഫ്.ആർ.എ : ക്വിസ്സ് മത്സരം ആഗസ്റ്റ് 11 ന് മാഹിയിൽ
മാഹി: ജോയൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ്
(ജെ.എഫ്. ആർ.എ) സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ആഗസ്റ്റ് 11 ന് മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും.
മാഹിയിലെ മുഴുവൻ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ജനറൽ നോളേജ് വിഷയത്തിൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തുക. വിജയികൾക്ക് സമ്മാനങ്ങൾ ആഗസ്റ്റ് 15 ന് ചാലക്കര എം.എ.എസ്.എം. വായനശാല ഹാളിൽ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ആറിയിച്ചു.

Post a Comment