കുഞ്ഞിപ്പള്ളി ടൗണിലെ തട്ടുകടകൾ നീക്കം ചെയ്യണം.
കുഞ്ഞിപ്പള്ളി ടൗണിനോട് ചേർന്ന് തട്ടുകടകൾ കൊണ്ട് പൊറുതിമുട്ടുകയാണെന്നും, കുഞ്ഞിപ്പള്ളി ടൗണിലെ വ്യാപാരികൾ. ലൈസൻസ് ഉൾപ്പെടെ പഞ്ചായത്ത് നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് സുരക്ഷിതത്വം നൽകുന്നതിന് പകരം പഞ്ചായത്ത് സ്പോൺസർ ചെയ്യുന്ന പുതിയൊരു തട്ടുകട രണ്ടു ദിവസം മുൻപ് പഞ്ചായത്ത് പ്രസിഡണ്ട് തന്നെ ഉദ്ഘാടനം ചെയ്തതിനെതിരെ വ്യവസായി ഏകോപന സമിതി കുഞ്ഞിപ്പള്ളി യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം സമർപ്പിച്ചു.

Post a Comment