സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു.
അടൽജി സേവാ ട്രസ്റ്റ് മാഹി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്‌പിറ്റൽ കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ
സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു.
മാഹി ഫിഷർമൻ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടന്ന ചടങ്ങ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ ജി ബാബു ഉത്ഘാടനം ചെയ്തു.
ജനറൽ മെഡിസിൻ, കാർഡിയോളജി, കണ്ണ് പരിശോധന, എന്നിവയുണ്ടായി
ബിജെ പി മാഹി മണ്ഡലം പ്രസിഡന്റ് ദിനേശൻ അങ്കവളപ്പിൽ അധ്യക്ഷത വഹിച്ചു.
അടൽജി സേവാ ട്രസ്റ്റ് മാഹി സിക്രട്ടറി പി പ്രബീഷ് കുമാർ,പ്രസിഡന്റ് അയ്യപ്പ ക്ഷേത്രം സി. എച്ച്. രവീന്ദ്രനാഥ് ,മാഹി വളവിൽ ശ്രീ കുറുമ്പ ക്ഷേത്രം പ്രസിഡണ്ട് രഞ്ജിത്ത് വളവിൽ , മാഹി ഫിഷറീസ് അസി.ഡയറക്ടർ ശിവൻ ,ആശംസ നേർന്നു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ ജില്ലാ മെമ്പർ ജയചന്ദ്രൻ ചെമ്പ്ര സ്വാഗതവും സാനിയ നന്ദിയും പറഞ്ഞു

Post a Comment