o തോണിയിൽ നിന്നും വീണ് മരണപ്പെട്ടു
Latest News


 

തോണിയിൽ നിന്നും വീണ് മരണപ്പെട്ടു

 *തോണിയിൽ നിന്നും  വീണ് മരണപ്പെട്ടു.* 



എടച്ചേരി : എടച്ചേരി നോർത്ത് തുരുത്തിയിലെ കൈക്കണ്ടത്തിൽ അനീഷ് (39) തോണിയിൽ നിന്നും വെള്ളത്തിൽ വീണ് മരണപ്പെട്ടു. സ്വന്തം വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം സഹോദരന്റെ വീട്ടിലേക്ക് മാറിയിരുന്നു അനീഷും കുടുംബവും . ബുധനാഴ്ച രാവിലെ 11 മണിയോടെ തോണി തുഴഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടയിൽ തോണിയിൽ നിന്നും വെള്ളത്തിലേക്ക് വീണാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പിതാവ്: കൈക്കണ്ടത്തിൽ നാണു, 

മാതാവ് : നാരായണി 

ഭാര്യ: അതുല്യ

 മക്കൾ:അനൗഷിക, ആഷോൺ.സഹോദരങ്ങൾ :അനിൽകുമാർ,അനിത, ഷൈനി.


വടകര ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

Post a Comment

Previous Post Next Post