ഏറാമലപഞ്ചായത്തിലെ വീടുകളിൽ വെള്ളം കയറി
ഏറാമല ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാംവാർഡ് മുയിപ്രഭാഗങ്ങളിലെ ഒട്ടുമിക്ക വീടുകളിലും വെള്ളം കയറിയനിലയിൽ ആണ്. ഞാറ്റോത്തിൽ താഴ മുതൽ PVLP സ്കൂൾ വരെയാണ് വെള്ളം കയറിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. മിനിക , വൈസ് പ്രസിഡണ്ട് ഷുഹൈബ്കുന്നത്ത് , പതിമൂന്നാം വാർഡ് മെമ്പർ പ്രസീത, മെമ്പർമാരായ ജസീല വി.കെ , ടി.എൻ റഫീക്ക് , വില്ലേജ് ഓഫീസർ രാധാകൃഷ്ണൻ , രാമചന്ദ്രൻ കയനാണ്ടി , സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ വീട് മാറേണ്ട സാഹചര്യമുള്ള ആളുകളെ ബന്ധു വീടുകളിലും ക്യാമ്പുകളിലും മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. MES സ്കൂളിൽ ക്യാമ്പ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Post a Comment