o കാലാനുസൃതമായ കോഴ്സുകൾ തിരിച്ചറിയാനാവണം: രമേഷ് പറമ്പത്ത് എം എൽ എ
Latest News


 

കാലാനുസൃതമായ കോഴ്സുകൾ തിരിച്ചറിയാനാവണം: രമേഷ് പറമ്പത്ത് എം എൽ എ

 കാലാനുസൃതമായ കോഴ്സുകൾ തിരിച്ചറിയാനാവണം: രമേഷ് പറമ്പത്ത് എം എൽ എ



മാഹി: പ്രചണ്ഡമായ പ്രചാരണങ്ങളുമായി വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റുന്ന സമകാലീന സാഹചര്യത്തിൽ,

അഭിരുചികൾക്കനുസൃതമായി കാലാനുസൃതമായ പ്രൊഫഷണൽ കോഴ്സുകൾ കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് സാധിതമാകണമെന്ന് മാഹി എം എൽ.എ. രമേശ് പറമ്പത്ത് .

ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ മാഹി മേഖലയിലെ സർക്കാർ/സ്വകാര്യ വിദ്യാലയങ്ങളിലെ എസ്.എസ്.എൽ.സി./പ്ലസ് -ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 233 വിദ്യാർത്ഥികളെ ആദരിക്കുന്ന 'ശ്രേഷ്ഠാദരം - 2024 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..പ്ലസ് -ടു വിന് മുഴുവൻ വിഷയങ്ങളിലും മുഴുവൻ മാർക്കും നേടിയ സ്നേഹ തിലക്, ആയിഷ ഷഹാന, നിമാൽ ധന്യന്ത് എന്നീ മൂന്ന് വിദ്യാർത്ഥികൾക്കും ബീന മനോഹരൻ സ്മാരക സ്വർണ്ണ മെഡലുകൾ സമ്മാനിച്ചു

മാഹി ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.

ചീഫ് എജ്യുക്കേഷണൽ ഓഫീസർ എം.എം. തനൂജ വിശിഷ്ടാതിഥിയായിരുന്നു.

പ്രമുഖ പ്രഭാഷകനും. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനുമായ വി.കെ.സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസ്സെടുത്തു. ഇ.കെ. റഫീഖ് സ്വാഗതവ ദാസൻ കാണി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post