കുറിച്ചിയിൽ എൽ.പി.സ്കൂളിൽ പ്രവേശനോത്സവം
ന്യൂമാഹി: കുറിച്ചിയിൽ എൽ.പി.സ്കൂളിൽ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് അംഗം എം.കെ.ലത ഉദ്ഘാടനം ചെയ്തു. റീമ സത്യൻ അധ്യക്ഷത വഹിച്ചു.തണൽ ഫൌണ്ടേഷൻ്റെ
പഠനോപകരണ കിറ്റ് വിതരണം തണൽ പ്രതിനിധി എ.പി. അസ്ഗർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക കെ.ബി.ശ്രീഷ്മ, എൻ.വി. സ്വാമിദാസൻ, കെ.വി.ദിവിത, റിജിൽ, ടി. മോനിഷ, എൻ.പി.ഷഹല ഷെറിൻ, എം.ടി.അമൽ ജിത്ത്, സി. സൂര്യ എന്നിവർ പ്രസംഗിച്ചു.

Post a Comment