o എം എം യു പി സ്കൂൾ ന്യൂ മാഹിയിൽ വെച്ച് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നടത്തി
Latest News


 

എം എം യു പി സ്കൂൾ ന്യൂ മാഹിയിൽ വെച്ച് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നടത്തി

 *എം എം യു പി സ്കൂൾ ന്യൂ മാഹിയിൽ വെച്ച് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം  നടത്തി*




ന്യൂ മാഹി എം എം യു പി സ്കൂളിൽ വെച്ച് ന്യൂമാഹി പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബഹു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.  സെയ്ത്തു എം കെ . ഉദ്ഘാടനം  നിർവഹിച്ചു. പ്രവേശനോത്സവത്തിന് എം എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് വി സ്വാഗതം പറഞ്ഞു. ചടങ്ങിൽ എം എം യു പി സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് ജമീല കെ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ  അബു താഹിർ കൊമ്മോത്ത് സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. സി ആർ സി കോഡിനേറ്റർ ഷീന ടീച്ചർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്  എസ്.ആർ.ജി കൺവീനർ ഉനൈസ് പി വി നിർവഹിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സമീർ കെ കെ നന്ദി  പറഞ്ഞു.

Post a Comment

Previous Post Next Post