അഴിയൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവത്തോടൊപ്പം മികവുത്സവവും
അഴിയൂർ: ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോത്സവം SSLC , Plus 2 പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങു കൂടിയായി.
പ്രവേശനോത്സവം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. അജിത കൃഷ്ണ (കവിയത്രി, അംബേദ്കർ അവാർഡ് ജേതാവ് ) മുഖ്യപ്രഭാഷണം നടത്തി. 2023-24 വർഷത്തെ SSLC,+2 പരീക്ഷയിൽ full A+ നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. പരിപാടിയിൽ PTA പ്രസിഡൻ്റ് നവാസ് നെല്ലോളി അധ്യക്ഷനായി. വാർഡ് മെമ്പർ സീനത്ത് ബഷീർ, ശ്രീകല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രവേശനോത്സവ ഗാനാലാപനവും നടത്തുകയുണ്ടായി. പ്രിൻസിപ്പൽ ഡോ : പ്രജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജി ടി നന്ദിയും പ്രകാശിപ്പിച്ചു. സ്കൂളും പരിസരവും പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രത്യേകമായി അലങ്കരിക്കുകയും നവാഗതരായ വിദ്യാർഥികളെയും മറ്റു മുഴുവൻ വിദ്യാർത്ഥികളെയും പ്രവേശനോത്സവ ദിനത്തിലേക്ക് സ്വാഗതം ചെയ്യുകയും വിദ്യാർത്ഥികൾക്ക് പായസവിതരണം നടത്തുകയും ചെയ്തു

















Post a Comment