*ആഹ്ലാദ നേരമൊരുക്കി പ്രവേശനോത്സവം!*
മാഹി: മൂലക്കടവ് ഗവ. ലോവർ പ്രൈമറി സ്കൂളിലെ പ്രവേശനോത്സവം കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ ആഹ്ളാദ നേരമായി.
ചലച്ചിത്ര പിന്നണി ഗായകൻ എം. മുസ്തഫ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് സഫീസ ഹനീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ എസ്.എം.സി.മെമ്പറും റിട്ടയേർഡ് അധ്യാപകനുമായ എൻ. ഹരിദാസൻ മാസ്റ്റർ മുഖ്യാതിഥിയായി.
എസ്.എം.സി. ചെയർപേർസൺ അഫീല, അധ്യാപകാരായ എം.വിദ്യ, എം.കെ.പ്രീത, ജിൽറ്റി മോൾ എന്നിവർ ആശംസകൾ നേർന്നു.
വിദ്യാർഥികളായ ഷറൂൺ കൃഷ്ണ,മുഹമ്മദ് ഹംദാൻ, അമിനജാഫർ, ഫാത്തിമ ഐറ ,അനൻ കാർത്തിക്, എസ്. ദേവന, ദ്രൂപത്, ദക്ഷ രമേശ്, ആദ്യ , ആത്മീയ,ഹിദ പ്രിയ എന്നിവർ വിവിധ പരിപാടികൾ അവതരിച്ചു.
കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.
പ്രധാനാധ്യാപിക ഒ. ഉഷ സ്വാഗതവും കെ. രൂപശ്രീ നന്ദിയും പറഞ്ഞു .
കെ. രോഷിത്ത്,എം.റെന്യ ,
എം.കെ. അശ്വന എന്നിവർ സംഘാടനത്തിനു നേതൃത്വം നല്കി.
തുടർന്നു പായസ വിതരണവുമുണ്ടായി.

Post a Comment