o നവാഗതർക്ക് സ്വാഗതമോതി പള്ളൂർ വെസ്റ്റ് സ്കൂൾ
Latest News


 

നവാഗതർക്ക് സ്വാഗതമോതി പള്ളൂർ വെസ്റ്റ് സ്കൂൾ

 നവാഗതർക്ക് സ്വാഗതമോതി പള്ളൂർ വെസ്റ്റ് സ്കൂൾ



 ഗവ. എൽ. പി സ്കൂൾ പള്ളൂർ വെസ്റ്റ് 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പുതുച്ചേരി അധ്യാപക അവാർഡ് ജേതാവും, റിട്ട. അധ്യാപകനുമായ  തമ്പാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റെ പ്രധാന അധ്യാപിക  സുമതി ടീച്ചർ സ്വാഗതഭാഷണവും , സ്കൂൾ പി.ടി.എ പ്രസിഡൻ്റെ . സുജിത്ത് അദ്ധ്യക്ഷ ഭാഷണവും നടത്തി. പുലരി റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് .അനിൽ കുമാർ, റിട്ട. അധ്യാപകൻ .ടി.പി.സുരേഷ് ബാബു മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. തുടർന്ന് പുലരി റസിഡൻസ് അസോസിയേഷൻ വകയും, സ്കൂൾ വകയും കുട്ടികൾക്ക് സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ. പി. റഷീദ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. അധ്യാപികമാരായ പി. ശ്രീകല, ബി. ബബിത, ഗംഗ സായി, സലിന വി.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post