*ഫോക് ലോർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു*
പള്ളൂർ നോർത്ത് ഗവൺമെന്റ് എൽ പി സ്കൂളിൽ ഫോക് ലോർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ എംഎം തനൂജ ടീച്ചറുടെ അധ്യക്ഷതയിൽ കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ് ലിൻ ഉദ്ഘാടനം ചെയ്തു.
കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവം മുഖ്യഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് സി സജീന്ദ്രൻ ചടങ്ങിന് ആശംസ നേർന്നു.
സ്കൂൾ പ്രധാന അധ്യാപിക റീന ചാത്തമ്പള്ളി സ്വാഗതവും സ്കൂൾ അധ്യാപിക പി ടി മുഹ്സിന നന്ദിയും പറഞ്ഞു. തുടർന്ന് പാട്ടുറവ നാട്ടു പാട്ടരങ് അരങ്ങേറി.

Post a Comment