o ട്രെയിനിൽ കയറുന്നതിനിടെ വീണ് തലശ്ശേരി സ്വദേശിനിക്ക് ദാരുണാന്ത്യം
Latest News


 

ട്രെയിനിൽ കയറുന്നതിനിടെ വീണ് തലശ്ശേരി സ്വദേശിനിക്ക് ദാരുണാന്ത്യം

 ട്രെയിനിൽ കയറുന്നതിനിടെ വീണ് തലശ്ശേരി സ്വദേശിനിക്ക് ദാരുണാന്ത്യം




ചൊക്ലി: ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്‌മിൻ വില്ലയിൽ ഹാഷിമിന്‍റെ ഭാര്യ വാഹിദ (44) ആണ് മരിച്ചത്. സി.എം.എ പരീക്ഷ എഴുതുന്ന മകൾക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷ സെന്‍ററിൽ എത്തിയതായിരുന്നു. മടങ്ങുന്നതിനിടെ ബുധനാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്.



എറണാകുളം - നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിൽ കയറുന്നതിനിടെ ഇവർ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീണ ഇവർ തൽക്ഷണം മരിച്ചു.

Post a Comment

Previous Post Next Post