*എൻ ഡി എ സർക്കാരിൻ്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ബി ജെ പി അഴിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനം നടന്നു*
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാറിൻ്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ബി ജെ പി അഴിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനം നടന്നു
ചോമ്പാൽ ഹാർബർ പരിസരത്ത് നിന്നും ആരംഭിച്ച് മുക്കാളി, കുഞ്ഞിപ്പള്ളി വഴി അഴിയൂർ ടൗണിൽ അവസാനിച്ച ആഹ്ളാദ പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ബി ജെ പി അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുബീഷ് പി വി , ബി ജെ പി ഒഞ്ചിയം മണ്ഡലം പ്രസിഡണ്ട് വിനീഷ് ടി പി , യുവമോർച്ച സംസ്ഥാന സമിതിയംഗം രഗിലേഷ് അഴിയൂർ, ബി ജെ പി അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അരുൺ എം കെ ,മിഥുൻ ലാൽ എന്നിവർ നേതൃത്വം നല്കി


Post a Comment