പരിസ്ഥിതി ദിനാചരണം: പരിസ്ഥിതി പ്രവർത്തകരെ അനുസ്മരിച്ചു
ന്യൂമാഹി: പരിസ്ഥിതി ദിനാചരണത്തിൻ്റെ മുന്നോടിയായി സുഗതകുമാരിയെയും എം.പി.വീരേന്ദ്രകുമാറിനെയും കല്ലേൻ പൊക്കുടനെയും അനുസ്മരിച്ചു. ഗോൾഡൻ നഴ്സറിയുടെ സഹകരണത്തോടെ പുന്നോൽ കുറിച്ചിയിലെ പരിസ്ഥിതി പ്രവർത്തകരാണ് പരിപാടി നടത്തിയത്. രാമദാസ് കതിരൂർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. പുന്നോൽ മാപ്പിള എൽ.പി. സ്കൂൾ പ്രഥമാധ്യാപിക ബിന്ദു ദേശീയ പാതയോരത്ത് വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു. കെ.മുരളീധരൻ, അഷറഫ് പൊന്നൻ എന്നിവർ പ്രസംഗിച്ചു.

Post a Comment