മുക്കുവ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ്
പുതുച്ചേരി സംസ്ഥാനത്തെ മുക്കുവ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മുൻവർഷത്തിലേതു പോലെ 2023-2024 അദ്ധ്യയന വർഷത്തിൽ SSLC/CBSE/METRIC/BREVET/+2 എന്നീ കോഴ്‌സുകളിൽ 60% കൂടുതൽ മാർക്കു നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ അനുസരിച്ചു കാഷ് അവാർഡ് നൽകുന്നു
ക
പത്താം സ്റ്റാൻഡേർഡ് (എസ്.എസ്.എൽ.സി/മെട്രിക്/സി.ബി.എസ്.ഇ/ഫ്രഞ്ച് ബ്രെവെറ്റ്)
70% ഉം അതിനുമുകളിലുമുള്ളവർക്ക്
ഒരു വിദ്യാർത്ഥിക്ക് 7,500/- രൂപ
60% മുകളിൽ & 70% താഴെ
ഒരു വിദ്യാർത്ഥിക്ക് 5,000 രൂപ
പന്ത്രണ്ടാം സ്റ്റാൻഡേർഡ് (H.SC/C.B.S.E)
70% ഉം അതിനുമുകളിലും
ഒരു വിദ്യാർത്ഥിക്ക് 15,000 രൂപ
60% മുകളിൽ & 70% താഴെ
ഒരു വിദ്യാർത്ഥിക്ക് 7000 രൂപ
അർഹരായ മാഹിയിലെ മുക്കുവ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ നിർദിഷ്ട ഫോറം പൂരിപ്പിച്ചു പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ചു ഒറിജിനൽ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി, സ്ഥിര താമസ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, ബാങ്ക് അകൗണ്ട് പാസ്സ്ബുക്കിന്റെ കോപ്പി, റേഷൻ കാർഡ് കോപ്പി, ഫോൺ നമ്പർ സഹിതം പഠിച്ച സ്‌കൂളിന്റെ ഹെഡ്‌മാസ്റ്റർ/പ്രിൻസിപ്പാൾ മുഖാന്തിരം സാക്ഷ്യപ്പെടുത്തി 03/07/2024 നു മുൻപായി ഫിഷറീസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
നിബന്ധനകൾ :-
1. അപേക്ഷകൻ പുതുച്ചേരി സംസ്ഥാനത്തിൽ പെട്ടവരും, മുക്കുവ- സമുദായത്തിൽപെട്ടവരും ആയിരിക്കണം.
2. 2023-2024 അദ്ധ്യയന വർഷം തന്നെ 60 % കൂടുതൽ മാർക്ക് നേടി വിജയിച്ചവരായിരിക്കണം.
3. പുതുച്ചേരി സർക്കാർ അംഗീകരിച്ച സ്‌കൂളിൽ തന്നെ പഠിച്ചവരും ആദ്യ തവണ പരീക്ഷ വിജയിച്ചവരായിരിക്കണം.
4. അപേക്ഷകൻ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് തുറന്നു അക്കൗണ്ട് നമ്പർ ബാങ്കിന്റെ പേര്, അപേക്ഷകന്റെ ഫോൺ നമ്പർ എന്നിവ കൃത്യമായി അപേക്ഷയോടൊപ്പം ഹാജരാക്കണം.
5. അപേക്ഷകൾ ഈ ഓഫീസിൽ നിന്ന് 13/6/2024 മുതൽ 5 ലഭിക്കുന്നതാണ്.
Post a Comment