o മാഹി മുഴപ്പിലങ്ങാട് ബൈപ്പാസിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു
Latest News


 

മാഹി മുഴപ്പിലങ്ങാട് ബൈപ്പാസിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു

 മാഹി മുഴപ്പിലങ്ങാട് ബൈപ്പാസിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു



തലശ്ശേരി-മാഹി ബൈപ്പാസിൽ ടോൾ ദേശീയപാത അതോറിറ്റി കൂട്ടി. കാർ, ജീപ്പ്, വാൻ, എൽ.എം.വി. വാഹനങ്ങൾക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ൽ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ൽനിന്ന് 110 രൂപയായി. 

ഈ വാഹനങ്ങൾക്കുള്ള പ്രതിമാസനിരക്ക് (50 യാത്രകൾക്ക്) 2,195 രൂപയിൽ നിന്ന് 2,440 രൂപയാക്കി. ഈ വാഹനങ്ങളിൽ ജില്ലയ്ക്കകത്ത് രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാനിരക്കിൽ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്‌. ടോൾ പ്ലാസയിൽനിന്ന്‌ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥർക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയിൽനിന്ന് 340 രൂപയാക്കി ഉയർത്തി.

തലശ്ശേരി-മാഹി ബൈപ്പാസിലെ പുതുക്കിയ ടോൾ (പഴയത് ബ്രാക്കറ്റിൽ) നിരക്ക് രൂപയിൽ

വാഹനത്തിന്റെ വിഭാഗം ഒരു യാത്രയ്ക്കുള്ള തുക ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് പ്രതിമാസനിരക്ക് (50 യാത്രകൾക്ക് ബാധകം)

കാർ, ജീപ്പ്, വാൻ, മറ്റ് എൽ.എം.വി. - 75 (65) 110 (100) 2440 (2195)

എൽ.സി.വി./എൽ.ജി.വി./മിനിബസ്- 120 (105) 175 (160) 3940 (3545)

ബസ്/ ട്രക്ക് (രണ്ട് ആക്സിൽ)- 250 (225) 370 (335) 8260 (7430)

വ്യാവസായിക വാഹനങ്ങൾ (മൂന്ന് ആക്സിൽ)- 270 (245) 405 (365) 9010 (8105)

ഹെവി കൺസ്ട്രക്ഷൻ മെഷീനറി/ എർത്ത് മൂവിങ് എക്യുപ്‌മെന്റ്/ എം.എ.വി. (4+6 ആക്സിൽ) -390 (350) 585 (525) 12,955 (11,650)

Post a Comment

Previous Post Next Post