തീരദേശ പാത:
പബ്ലിക് ഹിയറിംഗ് നടത്തി
തീരദേശ ഹൈവേ വികസന പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാത പഠനത്തിൻ്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാൾ, മാഹി ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാൾ എന്നിവിടങ്ങളിൽ നടത്തി. തലശ്ശേരി മുൻസിപ്പാലിറ്റിയിലെ 14 വാർഡുകളും ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ ആറ് വാർഡുകളും ഉൾപ്പെടെയുള്ള ന്യൂമാഹി, കോടിയേരി,
തിരുവങ്ങാട്, തലശ്ശേരി എന്നീ വില്ലേജുകളിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ 821 ഗാർഹിക വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ
ഉടമകളെയും വാടകക്കാരെയും ഇതിൽ ഉൾപ്പെടുന്ന തൊഴിലാളികളെയുമാണ് പദ്ധതി പ്രത്യക്ഷമായി ബാധിക്കുന്നത്. സംസ്ഥാനത്തെ 629 കി.മി
ദൈർഘ്യമുള്ള പ്രസ്തുത
പദ്ധതിയിൽ 64.9 കി.മി
ദൂരമാണ് കണ്ണൂർ ജില്ലയിലൂടെ
കടന്നു പോകുന്നത്. ഇതിൽ മാഹി പാലം മുതൽ ധർമ്മടം പാലം വരെയുള്ള
10.6.കി.മി പരിധിയിൽ വരുന്ന
ആഘാത ബാധിതർക്കായാണ്
പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചത്.
മാഹി പാലം മുതൽ ധർമ്മടം പാലം വരെയുള്ള റീച്ച് ഒന്നിലെ
ഹിയറിംഗാണ് നടന്നത്.
തലശ്ശേരി, മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന പബ്ലിക് ഹിയറിംഗിൽ നഗരസഭാ അധ്യക്ഷ.കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ
എം.വി.ജയരാജൻ ഉൾപ്പെടെയുള്ള കൗൺസിലർമാരും യോഗത്തിൽ സംബന്ധിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്ന പബ്ലിക് ഹിയറിംഗിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.സെയ്ത്തു അധ്യക്ഷത വഹിക്കുകയും വാർഡ് മെമ്പർമാർ വോഗത്തിൽ സംബന്ധിക്കുകയും ചെയ്തു. നിയമസഭാ സ്‌പീക്കറുടെ പ്രതിനിധിയായി ഇ.ചന്ദ്രൻ, റവന്യൂവകുപ്പിനെ പ്രതിനിധീകരിച്ച് എൽ.എ സ്പെഷ്യൽ തഹസിൽദർ സാജൻ.സി. വർഗീസ്, എ.ഉണ്ണികൃഷ്ണൻ, സൂരജ് എന്നിവരും കേരള റോഡ് ഫണ്ട് ബോഡിനെ പ്രതിനീധീകരിച്ച് അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി മനോജ്കുമാർ, കെ.രാം, അനൂപ് മോഹൻ എന്നിവരും പങ്കെടുത്തു. സാമൂഹ്യ പ്രത്യാഘാത പഠനം നടത്തി ജില്ലാ കളക്ടർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാനറ്റ് കേരളയാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചത് . പ്ലാനറ്റ് കേരള എക്സിക്യുട്ടീവ് ഡയറക്ടർ ആൻ്റണി കുന്നത്ത്, എൽ.ജയകുമാർ, ആർ.ബി.രാധു, ശ്രീദേവി എന്നിവർ പബ്ലിക് ഹിയറിംഗിന് നേതൃതം നൽകി.

Post a Comment