*നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു*
മാഹി: മാഹി വെസ്റ്റ് പള്ളൂർ പുലരി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി കീഴന്തിമുക്ക് മൽഹാർ ഐ കെയർ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
പ്രശസ്ത നേത്രരോഗ വിദഗ്ധൻ ഡോ. ശ്രീനി എടക്കോളൻ നേതൃത്വം നൽകിയ മെഡിക്കൽ സംഘം രോഗികളെ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങളും ചികിത്സാ മാർഗനിർദേശങ്ങളും നൽകി.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിന് പുലരി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം നൽകി. പ്രദേശവാസികൾ ക്യാമ്പിനെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി.

Post a Comment