വീടിന് നേർക്ക് സ്റ്റീൽ ബോംബെറിഞ്ഞ സംഭവത്തിൽ സി.പി.എം. പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി.നേതാവ് പായറ്റ സനൂപിൻ്റെ വീടിന് നേർക്ക് സ്റ്റീൽ ബോംബെറിഞ്ഞ
സംഭവത്തിൽ സി.പി.എം. പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
മാഹി ചാലക്കരയിലെ
കുഞ്ഞിപറമ്പത്ത് വീട്ടിൽ അരുണിനെയാണ്
അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.45 ഓടെയാണ് സംഭവം നടന്നത്. ബോംബേറിയുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്
അക്രമം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്ഫോടനത്തിൻ്റെ വൻ ശബ്ദം പരിസരവാസികളെ ഞെട്ടിച്ചു. എറിഞ്ഞത് സ്റ്റീൽ ബോംബായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിനകത്തെ ടി.വിക്ക് കേട് പാടുകളുണ്ടായി. ജനൽചില്ലുംതകർന്നു. ന്യൂമാഹി പോലീസ് എസ്.എച്ച്.ഒ. ജിതേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Post a Comment