വി.എൻ പി ജി.എച്ച്.എസ് എസ് പള്ളൂർ വായന വാരാചരണം
വി.എൻ പി ജി.എച്ച്.എസ് എസ് പള്ളൂർ വായന വാരാചരണം എൻ. രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെപ്പറ്റിയും മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിനെപ്പറ്റിയും രാജീവൻ മാസ്റ്റർ ബോധവത്ക്കരിച്ചു. ചടങ്ങിൽ സീനിയർ ലക്ച്ചററായ എം.കെ ബീന അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി ലളിത സ്വാഗതവും സീഡ് കോ-ഓർഡിനേറ്റർ.കെ.കെ സ്നേഹപ്രഭ നന്ദിയും പറഞ്ഞു. സാഹിത്യക്ലബ്ബ് കൺവീനർ കെ. പ്രവീണ , പ്ലസ് ടു വിദ്യാർത്ഥിനി മാനസ ജയകുമാർ എന്നിവർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. മാനസ വരച്ച പി എൻ പണിക്കരുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. 'ശിവാനി എസ് കവിത ആലപിച്ചു. സാൻറിയാ എം, വേദിക സി. എന്നിവർ പുസ്തക പരിചയം നടത്തി. ഓപ്പൺ ബുക്സ് എൻ്റെ നേതൃത്വത്തിൽ നടത്തുന്ന പുസ്തകോത്സവത്തിൽ കുട്ടികൾക്ക് പുസ്തകം വാങ്ങാനും ക്ലാസുകളിൽ വായനാമൂല ഒരുക്കാനും വായനയുടെ വൈവിധ്യമാർന്ന തലത്തിലേക്കുയരാനും അവസരമൊരുക്കിയിട്ടുണ്ട്. പദക്കുമ്പിൾ, പുസ്തകാർച്ചന, സാഹിത്യ ക്വിസ്, പ്രസംഗ മത്സരം ,വായനാകുറിപ്പ് മത്സരം,തുടങ്ങിയ മത്സരങ്ങൾ ഒരാഴ്ചക്കാലം നീണ്ടുനില്ക്കുന്ന പരിപാടികൾ നടക്കും മാഹി കൃഷി വകുപ്പ് നൽകിയ വൃക്ഷതൈകൾ കുട്ടികളുടെ വീടുകളിൽ നട്ടുവളർത്താനായി നൽകുന്നതിൻ്റെ വിതരണോദ്ഘാടനം രാജീവൻ മാസ്റ്റർ നിർവ്വഹിച്ചു
അദ്ധ്യാപകരായ സുജയ , ഷാഹിന ,ജമുന, സജീന്ദ്രൻ , സജീവൻ എന്നിവർ നേതൃത്വം നൽകി.

Post a Comment