*കണ്ണൂർ ആറ്റടപ്പ യിൽ സംഭവിച്ചത് മുക്കാളിയിലും ആവർത്തിക്കുമോ*
*ആശങ്കയോടെ വീട്ടുകാർ*
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കണ്ണൂർ ആറ്റടപ്പ തങ്കേക്കുന്ന് മുട്ടോളം പാറയിലെ പി. ഷൈനുവിന്റെയും സഹോദരി പി. ഷീബയുടെയും പേരിലുള്ള 'മഞ്ജിമ' നിവാസ് ആളുകൾ നോക്കി നില്ക്കെ തകർന്ന് വീണത്.
അപകടാവസ്ഥയിലായ വീട്ടിൽ നിന്നു ഒരാഴ്ച മുമ്പ് കുടുംബം ചാലയിലെ വാടക വീട്ടിലേക്ക് മാറിയിരുന്നതിന്നതിനാൽ വീട്ടുകാർ രക്ഷപെട്ടു.
സമാന അവസ്ഥയിലാണ് മേലെ മുക്കാളിയിലെ ദേവരാജനും കുടുംബവും.
ദേശീയപാത വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മണ്ണെടുത്തതോടെ ദുരന്ത വക്കിലാണ് ഈ കുടുംബം.
കഴിഞ്ഞ മഴക്കാലത്ത് കുന്നിടിഞ്ഞ് അപകടഭീഷണിയിലായതിനെത്തുടർന്ന് നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു.
തുടർന്ന് കുന്നിടിയാതിരിക്കാൻ അധികൃതർ
സോയിൽ നെയ്ലിംങ് ചെയ്തു.
എന്നാൽ ഇത്തരം സുരക്ഷാക്രമീകരണങ്ങൾ എല്ലാം നടത്തിയ ആറ്റടപ്പയിലെ വീട് തകർന്നതോടെയാണ്
മുക്കാളിയിൽ കുന്നിൻ പുറത്തെ വീട്ടുകാരും നാട്ടുകാരും ആശങ്കയിലായത്.
മേലെ മുക്കാളി കൈതോകുന്നുമ്മൽ ദേവീ നിലയത്തിൽ ദേവരാജനും , ഭാര്യ ഉഷയും , മകൻ ലിജിനും, ലിജിൻ്റെ ഭാര്യ അഭിനയുമടങ്ങുന്ന കുടുംബമാണ് ഇന്ന് ഈ കുന്നിൻ മുകളിലെ ഭീഷണി നേരിടുന്ന കുടുംബം.
അതേസമയം തൊട്ടടുത്ത് തന്നെ പുനത്തിൻ അഭിലാഷിൻ്റെയും,സനിലിൻ്റെയും വീട് പണിയും നടന്നു വരുന്നുണ്ട്.
ആറ്റടപ്പയിലെ വീട് തകർന്നത് കണ്ടതോടെ ഇവരും ഭീതിയിലാണ്
Post a Comment