ഒരേ റെയിൽവെ ഗെയിറ്റിൽ 22 വർഷം: യാത്രയയപ്പും ആദരവും നല്കി
ന്യൂമാഹി: ജോലിക്കയറ്റം ലഭിച്ചിട്ടും സ്വീകരിക്കാതെ ഒരേ റെയിൽവെ ഗെയിറ്റിൽ തുടർച്ചയായി 22 വർഷം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച പി.വിജയകുമാറിന് നാട്ടുകാർ യാത്രയയപ്പും ആദരവും നൽകി. പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിലെ ഗെയിറ്റ് കീപ്പർ പാലക്കാട് സ്വദേശി വിജയകുമാറിനാണ് പുന്നോൽ സുഹൃദ് സംഘം സ്നേഹവസന്തം പരിപാടിയിലൂടെ ആദരവ് നൽകിയത്. യാത്രയയപ്പും ആദരവ് സമർപ്പണവും കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിരമിച്ച ജനകീയനായ വില്ലേജ് ഓഫീസർ പുന്നോൽ കരീക്കുന്നിലെ കെ.മുരളീധരനെയും ആദരിച്ചു.
എം.എൽ.എ ഇരുവർക്കും പുന്നോലിൻ്റെ സ്നേഹവായ്പും ഉപഹാരവും നൽകി. പുന്നോൽ സലഫി സെൻ്ററിൽ നടന്ന ചടങ്ങിൽ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. ചന്ദ്രദാസൻ, ജയന്തി രാമൻ, കെ.വി.ദിവിത പ്രകാശൻ, കെ.മനോജ് കുമാർ, റബീസ് പുന്നോൽ, കെ.മുരളീധരൻ, പി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment