പ്രാദേശിക പൊതുജനാരോഗ്യ സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു യോഗം ചേർന്നു
പ്രാദേശിക പൊതുജനാരോഗ്യ സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു തലശ്ശേരി ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ, തലശ്ശേരി മുൻസിപ്പാലിറ്റി ചെയർപേഴ്സന്റെ ചേമ്പറിൽ 21/05/2024 ന് യോഗം ചേർന്നു. യോഗത്തിൽ തലശ്ശേരി ജനറൽ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സ്മിനു ടി സി സ്വാഗതം പറഞ്ഞു, ചെയർപേഴ്സൺ ശ്രീ ജമുനറാണി ടീച്ചർ അധ്യക്ഷത വഹിച്ചു. കോടിയേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ടെന്നിസൺ തോമസ് പബ്ലിക് ഹെൽത്ത് നിയമ വിശദീകരണം നടത്തി.മുനിസിപ്പാലിറ്റി സെക്രട്ടറി ശ്രീ സുരേഷ് കുമാർ എൻ ,മുനിസിപ്പാലിറ്റിയുടെ കീഴ്‌ഘടക സ്ഥാപന മേധാവികൾ, Dr ജമീല ഡെപ്യൂട്ടി സൂപ്രണ്ട് ജനറൽ ആശുപത്രി തലശ്ശേരി, Dr അനുശ്രീ കരുണൻ മെഡിക്കൽ ഓഫീസർ പ്രാഥമിക ആരോഗ്യ കേന്ദ്രം കോടിയേരി, Dr ഷിബി, മെഡിക്കൽ ഓഫീസർ ഹോമിയോ, Dr പ്രജിത, മൃഗ സംരക്ഷണ വകുപ്പ്, Dr ഷിനി മെഡിക്കൽ ഓഫീസർ ആയുർവേദ, ഫുഡ് സേഫ്റ്റി ഓഫീസർ തലശ്ശേരി, കൃഷി ഓഫീസർ തലശ്ശേരി എന്നിവർ സംസാരിച്ചു. പ്രാദേശിക പൊതുജന ആരോഗ്യ സമിതി രൂപീകരിച്ചു.കോളശ്ശേരി അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ഗായത്രി നന്ദി പറഞ്ഞു..

Post a Comment