കേരള മുസ്ലിം ജമാഅത് ഉപഹാരം നൽകി
5,7,+2 മദ്രസ പൊതു പരീക്ഷയിൽ എറാമല മാർക്കസുൽ ഹിദായയിൽ നിന്നും മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്കു കേരള മുസ്ലിം ജമാഅത് ഉപഹാരം നൽകി
സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവരെ മാർക്കസുൽ ഹിദായ മദ്രസ കമ്മിറ്റി ആദരിച്ചു.ഫാത്തിമത്തുൽ റിയ, മുഹമ്മദ് കെ, ഹിബ ഫാത്തിമ, മുഹമ്മദ് റാസി എന്നിവർ മുഴുവൻ വിഷയങ്ങളിലും A+ കരസ്തമാക്കി.SYS കോഴിക്കോട് ജില്ലാ സെക്രട്ടറി മുനീർ സഖാഫി ഓർകാട്ടേരി, മദ്രസ പ്രസിഡന്റ് മജീദ് മുസ്‌ലിയാർ, സെക്രട്ടറി അബ്ദുള്ള കൊച്ചേരി,സദർ മുഅല്ലിം സുഹൈൽ അഹ്സനി, ഉസ്താദുമാരായ അബ്ദുറഹ്മാൻ സഖാഫി, സകരിയ സഖാഫി,ഗഫൂർ അഹ്സനി,മുസ്ലിം ജമാഅത് നേതാക്കളായ മൊയ്‌ദു മാസ്റ്റർ, മൊയ്‌ദു ഹാജി കെ, ടി മൊയ്‌ദു, കുഞ്ഞമ്മദ് ഹാജി പി, മൊയ്‌ദു ഹാജി സിഎം, ഖാസിം കെ,മമ്മു പി കെ, റാഫി വാഴയിൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. 100 % വിജയം നേടിയ മാർക്കസുൽ ഹിദായ മദ്രസ പെരിങ്ങത്തൂർ റേഞ്ചിലും മികവ് പുലർത്തി.

Post a Comment