അഴിയൂരിൽ മൂന്ന് വീടുകളിൽ മോഷണം
സ്വർണ്ണവും പണവും കവർന്നു
അഴിയൂർ : കരുവയലിൽ ഗവ. മാപ്പിള സ്ക്കൂളിന് സമീപത്തെ മുന്നോളം വീടുകളിൽ മോഷണം നടന്നു
ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്.
രാവിലെയാണ് വീട്ടുകാർ സംഭവമറിയുന്നത്
കരുവയൽ ഗവ. മാപ്പിള സ്ക്കൂളിന് സമീപത്തെ ടി സി ഹൗസിൽ ശാലിനിയുടെ വീടിൻ്റെ പിറക് വശത്തെ ഗ്രിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ നിന്നും വീടിൻ്റെ ആധാരവും ബാഗിലുണ്ടായിരുന്ന 2000 രൂപയും മോഷ്ടിച്ചു
മഫാസിലെ മുഹമ്മദ് ബഷീറിൻ്റെ വീട്ടിൽ നിന്നും സ്വർണ്ണമാല, വള എന്നിവയാണ് നഷ്ടപ്പെട്ടത്.
ആറരപ്പവനോളം മോഷ്ടിക്കപ്പെട്ടു
ഇവിടെ മുൻവശത്തെ ഗ്രില്ലും വാതിലും തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്
തൊട്ടടുത്ത മർസീനയുടെ വീടായ ദാരുൽ മഗീഷിലെത്തിയ മോഷ്ടാവ് മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കയറിയിട്ടുണ്ട്
എന്താണ് നഷ്ടപ്പെട്ടതെന്നറിവായില്ല
ചോമ്പാല പോലീസ് സംഭവ സ്ഥലത്തെത്തി

Post a Comment