o പ്ലാസ്റ്റിക് മലിനീകരണ ബോധവത്കരണയാത്രക്ക് സ്വീകരണം
Latest News


 

പ്ലാസ്റ്റിക് മലിനീകരണ ബോധവത്കരണയാത്രക്ക് സ്വീകരണം

 *പ്ലാസ്റ്റിക് മലിനീകരണ ബോധവത്കരണയാത്രക്ക് സ്വീകരണം*



തലശ്ശേരി | കൊല്ലം ജില്ലാ ശുചിത്വ മിഷന്റെയും കൊട്ടിയം റോട്ടറി ക്ലബ്ബിന്റെയും പത്മശ്രീ അലി മണിക് ഫാൻ ഇൻ്റർനാഷനൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓശ്യാനോ ഗ്രാഫിയുടെയും നേതൃത്വ ത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ഇക്കഴിഞ്ഞ 16ന് കാസർകോട് നിന്ന് ജില്ലാ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്‌ത ബോധവത്കരണ പദയാത്രക്ക് തലശ്ശേരി മുനിസിപ്പൽ ഓഫീസിൽ 

സ്വീകരണം നൽകി.


ചെയർപേഴ്സൺ ജമുന റാണി ടീച്ചർ  സാമൂഹിക പ്രവർത്തകനായ പത്മജനെ പൊന്നാടയിച്ച് സ്വീകരിച്ചു.  


പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയരാജൻ, കൗൺസിലർ വിജേഷ്,  ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് അജയ കുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post