o കാടറിഞ്ഞും കൃഷി പഠിച്ചും എൻ.എസ്.എസ്.* *ഫീൽഡ്ട്രിപ്പ്!
Latest News


 

കാടറിഞ്ഞും കൃഷി പഠിച്ചും എൻ.എസ്.എസ്.* *ഫീൽഡ്ട്രിപ്പ്!

 *കാടറിഞ്ഞും കൃഷി പഠിച്ചും എൻ.എസ്.എസ്.*
*ഫീൽഡ്ട്രിപ്പ്!*



മാഹി: പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നേഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി വേളം പെരുവയൽ എം.എം അഗ്രികൾച്ചറൽ പാർക്കിലേക്കു സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പ് ക്യാമ്പംഗങ്ങൾക്ക് വേറിട്ട അനുഭവമായി.


വേനൽ മഴയേകിയ കുളിർ വഴിയിൽ കാടിനെയറിഞ്ഞും കൃഷിയെ മനസ്സിലാക്കിയും നടത്തിയ യാത്ര പ്രകൃതിയെന്ന പുസ്തകത്തെ തിരിച്ചറിയാൻ വളണ്ടിയർമാർക്ക് അവസരമേകി.


 പ്രോഗ്രാം ഓഫീസർ കെ.കെ. സ്നേഹപ്രഭയുടെ നേതൃത്വത്തിൽ നടത്തിയ ഫീൽഡ് ട്രിപ്പിൽ ആർട്ടിസ്റ്റ് ടി.എം. സജീവൻ, എം.വി.ഷൈജ , കെ.വി. ഷാഹിന , എം. കെ. ഷീന വി നസീദ, കെ.എം. സ്വപ്ന എന്നിവർ കുട്ടികളെ അനുഗമിച്ചു.


പ്രകൃതി സംരക്ഷണം എന്ന വിഷയത്തിലൂന്നി സംഘടിപ്പിച്ച  സപ്തദിന ക്യാമ്പ് മെയ് ആറിനു താങ്കളാഴ്ച സമാപിക്കും.

സമാപന സമ്മേളനം മാഹി എം.എൽ.എ.രമേശ് പറമ്പത്ത് വൈകീട്ട് നാലു മണിക്ക് ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post