എൻ.എസ്എസ് സീഡ് ഇക്കോ ക്ലബ്ബ് സപ്തദിന ക്യാമ്പിൻ്റെ അഞ്ചാംദിവസം
പള്ളൂർഎൻ പി ജി എച്ച് എസ് എസ് പള്ളൂർ എൻ.എസ്എസ് സീഡ് ഇക്കോ ക്ലബ്ബ് സപ്തദിന ക്യാമ്പിൻ്റെ അഞ്ചാംദിവസം കൂൺകൃഷി കൾച്ചറിംഗ്, കൂൺവിത്തുല്പാദനം, പോഷകസമൃദ്ധമായ കൂണുകളുടെ ഭക്ഷ്യസാധ്യത എന്നിവയുടെ ഡമോ ൺസ്ട്രേഷൻ ക്ലാസ്സ് എന്നിവ നടത്തി. ചടങ്ങ് മാഹി സ ഗ്രശിക്ഷാ എ .ഡി. പി സി ഷിജു. പി. ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടിയിൽ കൂൺ കൃഷിഫാം, റിസേർച്ച് സെൻ്റർ നടത്തുന്ന കൂൺ കർഷകയായ ചിത്രലേഖയാണ് ക്യാമ്പ് നയിച്ചത്. കുട്ടികൾക്ക് കുൺകൃഷിയെപ്പറ്റിപുതിയ അറിവുകൾ ലഭിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് കെ.എംസ്വപ്ന യാണ്. കെ. കെ സ്നേഹപ്രഭ സ്വാഗതവും ഷാഹിന കെ വി നന്ദിയും പറഞ്ഞു. തുടർന്ന് ടി.എം സജീവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഓഫീസ് ഫയൽ, കാർഡ്ബോർഡ് ഫയൽ, പേപ്പർ ബാഗ്, തുണിസഞ്ചികൾ എന്നിവയിൽ സ്ക്രീൻ പ്രിൻ്റിംഗ് പരിശീലനം നൽകി. എൻ.എസ്എസ്, സീഡ് എംബ്ലങ്ങൾ, സ്ക്കൂളിൻ്റെ പേര് എന്നിവ സ്ക്രീൻ പ്രിൻ്റ് ചെയ്യുന്ന ടെക്നിക്ക് കുട്ടികൾക്ക് നവ്യാനുഭവമായി. ഷൈജ എംവി , ബേബി പ്രവീണ, സജില. കെ.വി.എം.കെ. ഷീന എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

Post a Comment