o ടി പി സുരേഷ് ബാബുവിനെ ആദരിച്ചു
Latest News


 

ടി പി സുരേഷ് ബാബുവിനെ ആദരിച്ചു

 ടി പി സുരേഷ് ബാബുവിനെ ആദരിച്ചു



മാഹി:  സർവ്വിസിൽ നിന്നും വിരമിക്കുന്ന ജവഹർ മിനി ബാലഭവൻ സംഗീത അദ്ധ്യാപകൻ ടി.പി സുരേഷ് ബാബുവിനെ ജവഹർ മിനി ബാലഭവൻ സഹപ്രവർത്തകർ ആദരിച്ചു. 

        1990 ൽ ഇരുപതാമത്തെ  വയസിൽ ജവഹർ മിനി ബാലഭവനിലെ സംഗീത അദ്ധ്യാപകനായി ജോലിക്ക് ചേർന്ന സുരേഷ് ബാബുവിന് രണ്ട് വർഷം മുമ്പാണ് സ്ഥിരനിയമനം ലഭിച്ചത്. 

     മാഹി റിറ്റ്സ് അവന്യു വിൽ വച്ച് നടന്ന ചടങ്ങിൽ കലൈമാമണി അവാർഡ് ജേതാവ് കൊട്ടാരക്കര ശിവകുമാർ അദ്ദേഹത്തിന് ശില്പം നൽകി ആദരിച്ചു.  ഉമാനാഥ് പന്തക്കൽ,  ശോഭ വിജയൻ,

വി ജയദേവൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post