*സംഘർഷഭൂമിയായി മടപ്പള്ളി*
*ദേശീയപാത പ്രവർത്തി തടഞ്ഞ് സമരക്കാർ*
*പോലീസ് എത്തി സമരക്കാരെ നീക്കം ചെയ്തു*
പ്രവൃത്തി 15 ദിവസത്തേക്ക് നിർത്തി വെച്ചു
മടപ്പള്ളി ദേശീയപാതയിൽ അടിപ്പാതക്കായി രാഷ്ട്രീയ കക്ഷി ഭേദമെന്യേ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഒരു വർഷത്തോളമായി പന്തൽ കെട്ടി നടത്തുന്ന അനിശ്ചിത കാല സമരം
ഇന്ന് സംഘർഷത്തിന് വേദിയായി മാറി
ലോകസഭാ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിർത്തിവെച്ച സമരം
ഇന്നാണ് പുനരാരംഭിച്ചിരുന്നത്.
രണ്ടാമത് സമരം തുടങ്ങിയ ദിവസം തന്നെ
ദേശീയപാത വികസനത്തിനായി
ജെസിബിയുമായി ജോലിക്ക് എത്തിയ ജീവനക്കാരെ സമരക്കാർ തടയുകയായിരുന്നു,
തുടർന്ന്
ചോമ്പാല സി ഐ അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമര നേതാക്കന്മാരായ
ഒഞ്ചിയം പഞ്ചായത്ത് പ്രസി ഡ്രണ്ട് ,സമരസമിതി ചീഫ് കോഡിനേറ്റർ എം ഇ മനോജ് , അനിൽ കക്കാട്ട്, രഞ്ജിത്ത് വിപി , സുരേഷ് കക്കാട്ട് എന്നിവരെ ഉൾപെടെ
ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
തുടർന്ന് കെ കെ രമ എംഎൽഎ
സംഭവസ്ഥലത്ത് എത്തുകയും പോലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരക്കാരെ വിട്ടയക്കുകയായിരുന്നു.
15 ദിവസത്തേക്ക് പ്രവർത്തി നിർത്തിവയ്ക്കുമെന്ന MLA യുടെ
ഉറപ്പിൻ മേലാണ് സംഘർഷഭൂമിയിൽ യിൽ അയവുണ്ടായത്.
ഇതിനിടയിൽ എംഎൽഎ ജില്ലാ കലക്ടറുമായി സംഭവം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു
Post a Comment