o മാതൃദിനാചരണം: കലാകാരികളായ അമ്മമാർ ശുചീകരണം നടത്തി
Latest News


 

മാതൃദിനാചരണം: കലാകാരികളായ അമ്മമാർ ശുചീകരണം നടത്തി

 മാതൃദിനാചരണം: കലാകാരികളായ അമ്മമാർ ശുചീകരണം നടത്തി



 മയ്യഴി: കലാകാരികളായ വീട്ടമ്മമാർ മാതൃദിനാചരണത്തിൻ്റെ ഭാഗമായി മാഹിയിൽ ശുചീകരണം നടത്തി.

മാഹി തീരപ്രദേശത്ത് പണി പൂർത്തിയാവാത്ത മാഹി മത്സ്യ ബന്ധന തുറമുഖത്തിന് സമീപത്താണ് ശുചീകരണം നടത്തിയത്.

മാഹി പന്തക്കലിലെ ആശ്രയ വുമൻസ് വെൽഫെയർ സൊസൈറ്റിയിൽ ചിത്രരചന ഉൾപ്പെടെ വിവിധ കലകളിൽ പരിശീലനം നേടുന്ന അമ്മമാരാണ് ശുചീകരണ പരിപാടിയിൽ പങ്കെടുത്തത്. ആശ്രയ പ്രസിഡൻ്റ് കെ.ഇ.സുലോചനയുടെ നേതൃത്വത്തിൽ നടന്നശുചീകരണത്തിൽ ടി.പി.നീഷ്മ, വി.റീന, പി.സീന, പി.പി.മല്ലിക തുടങ്ങി 20-ഓളം പേരും പ്രദേശവാസികളും പങ്കാളികളായി.

Post a Comment

Previous Post Next Post