*മാഹി വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം*
മാഹി മേഖലയിലെ സ്കൂളുകളിലെ അധ്യാപക ക്ഷാമം ഉടൻ പരിഹരിക്കുക, എല്ലാ സ്കൂളുകളിലും അറബിക് ടീച്ചർമാരെ നിയമിക്കുക,
സ്കൂൾ യൂണിഫോം ഉടൻ നൽകുക
മുഴുവൻ ക്ലാസുകളിലും മലയാളം പാഠപുസ്തകം വിതരണം ചെയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈഎഫ് .ഐ പള്ളൂർ മേഖല കമ്മറ്റി മാഹി എം.എൽ.എയ്ക്കും റീജ്യണൽ അഡ്മിനിസ്ട്രറ്റർക്കും നിവേദനം നൽകി. ഉടൻ ഇതിനൊരു പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ അറിയിച്ചു. ഡി.വൈ.എഫ്.ഐ പള്ളൂർ മേഖല സെക്രട്ടറി ടി.കെ.രാഗേഷ്, പ്രസിഡന്റ് ഷറഫ്രാസ്, ട്രഷറർ രംഷിത, അപർണ്ണ, നിജിഷ എന്നിവർ സംബന്ധിച്ചു.

Post a Comment