o തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷിത്വ വാർഷികം: പ്രഭാഷണം നടത്തി
Latest News


 

തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷിത്വ വാർഷികം: പ്രഭാഷണം നടത്തി

 തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷിത്വ വാർഷികം: പ്രഭാഷണം നടത്തി




ന്യൂമാഹി : തയ്യിൽ ഹരീന്ദ്രൻ്റെ 38-ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി തൊഴിലാളി വർഗ്ഗവും സമകാലിക ലോകവും - എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കോഴിക്കോട് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. വടക്കൻ ജനാർദ്ദനൻ, പി.പി. രഞ്ചിത്ത്, എം.കെ. ലത എന്നിവർ സംസാരിച്ചു.

രക്തസാക്ഷി ദിനമായ 26 ന് രാവിലെ ഏഴിന് മാഹിപ്പാലം കേന്ദ്രീകരിച്ച് പ്രഭാതഭേരിയും ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും.വൈകുന്നേരം അഞ്ചിന് ന്യൂമാഹി ടൗണിൽ ചേരുന്ന പൊതുയോഗത്തിൽ നേതാക്കൾ പ്രസംഗിക്കും.

Post a Comment

Previous Post Next Post