അഴിയൂരിൽ വീട് കുത്തി തുറന്ന് മോഷണം.
അഴിയൂർ: അഴിയൂർ ചുങ്കത്ത് വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ വീട് കുത്തി തുറന്ന് പണവും സ്വർണാഭരണവും കവർന്നു. കഴിഞ്ഞ ദിവസം അർധരാത്രി റബീ നാസിൽ മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്.
1.45 ലക്ഷം രൂപയും , ഒരു ലക്ഷം വിലവരുന്ന സ്വർണാഭരണവും മോഷണം പോയി. മുൻഭാഗത്തെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. അലമാര കുത്തി തുറന്നാണ് കവർച്ച നടത്തിയത്. പുലർച്ച വീട്ടുകാർ ഉണർന്നപ്പോഴാണ് പണവും സ്വർണാഭരണവും നഷ്ടപ്പെട്ടത് കണ്ടത്.
സംഭവത്തിൽ ചോമ്പാൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment