*മാഹിയിൽ ഗതാഗത നിയന്ത്രണം*
*വലഞ്ഞ് യാത്രക്കാർ*
മാഹി: ദേശീയ പാത ടാർ ചെയ്യുന്നതിൻ്റെ ഭാഗമായി മെയിൻ റോഡിൽ പൂഴിത്തല അതിർത്തിയിൽ വെച്ച് ഗതാഗതം തടസ്സപ്പെടുത്തിയതോടെ യാത്രക്കാർ വലഞ്ഞു
ഇതോടെ വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകേണ്ടവർ പൂഴിത്തലയിൽ ഇറങ്ങി മാഹിപ്പാലം വരെ ഏതാണ്ട് ഒന്നര കിലോമീറ്റർ നടക്കേണ്ട അവസ്ഥയായി
ഏതാനും ചില ബസുകൾ റെയിൽവേസ്റ്റേഷൻ റോഡ് വഴി സർവീസ് നടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം ബസുകളും പൂഴിത്തല വരെ വന്ന് തിരിച്ചു പോവുകയാണ്
വലിയ വാഹനങ്ങൾക്ക് തിരിച്ചു പോവാൻ തക്ക വണ്ണം റോഡ് വീതിയില്ലാത്തതിനാൽ പൂഴിത്തല ചുങ്കം റോഡിൽ ഗതാഗതകുരുക്ക് നേരിടുകയാണ്
രാത്രി കാലങ്ങളിൽ പ്രവൃത്തി നടത്തി ഞായറാഴ്ച്ചയോടെ ടാറിംഗ് പൂർത്തീകരിക്കുവാനാണ് ഉദ്ദേശിച്ചതെങ്കിലും മഴ വില്ലനായി
തുടർന്നാണ് പകല് പ്രവൃത്തി തുടരാൻ തീരുമാനിച്ചത്
ആശുപത്രി ജംഗ്ഷൻ പൂഴിത്തവരെയുള്ള ഭാഗമാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്
ടാറിംഗ് ഇന്ന് പൂർത്തിയാവുമെന്നാണ് കരുതുന്നത്

Post a Comment