*സൈക്കിൾ റാലി നടത്തും*
ജൂൺ 03 ന് ലോക സൈക്കിൾ ദിനവും ജൂൺ 05 ന് ലോകപരിസ്ഥിതി ദിനാചരണവും നടത്താൻ മാഹി സ്പോർട്സ് ക്ലബ്ബിൽ ചേർന്ന കെവലിയേർസ് ദേ മായേ വിളിച്ചു ചേർത്ത സമാനമനസ്കരുടെ യോഗം തീരുമാനിച്ചു.
ജൂൺ 05 ന് മാഹി മുനിസിപ്പാൽ മൈതാനത്തു നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി മാഹി സൂപ്രണ്ട് ഓഫ് പോലീസ്സ് ശ്രീ. ജി. ശരവണൻ ഫ്ലാഗ് ഓഫ് ചെയ്യും...
മയ്യഴിയെ വലം വച്ച് മുനിസിപ്പാൽ മൈതാനത്തു തന്നെ സമാപിക്കുന്ന റാലിയിൽ അറുപതോളം സൈക്കിൾ യാത്രികർ പങ്കെടുക്കും..
റാലിയിൽ പങ്കെടുക്കുന്നവർക്ക് T ഷർട്ടുകൾ നൽകുന്നത് എക്സൽ പബ്ലിക്ക് സ്കൂളാണ്.
കെവലിയേർസ് ദേ മായേ ദിവസവും സൈക്കിൾ യാത്ര നടത്തുന്ന ഓർക്കാട്ടേരി വരെ ഉള്ള പൊതു ഇടങ്ങളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് അവ തുടർന്നു പരിപാലിക്കുന്നതിൻ്റെ നാന്ദിയും അന്ന് കുറിക്കും..
അഡ്വ.ടി. അശോക്‌കുമാർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രീമതി.സി.കെ.രാജല ക്ഷ്മി, ശ്രീ.പി.എ.പ്രദീപ് കുമാർ, കെ.സി. നിഖിലേഷ്, വത്സരാജ്, അനിൽ വിലങ്ങിൽ, ഉമേഷ് ബാബു, കെ.പി.കൃഷ്ണദാസ്, ഗിരീഷ് DS, ഋഷബ്.കെ, ഓമന.കെ, എന്നിവർ സംസാരിച്ചു..
ശ്രീകുമാർ ഭാനു സ്വാഗതവും കക്കാടൻ വിനയൻ നന്ദിയും പറഞ്ഞു.

Post a Comment