*ഇടയിൽപ്പീടിക മൈത്രി റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം*
മാഹി:ഇടയിൽപീടിക നവോദയ റോഡിലുള്ള ശ്രീനാരായണഗുരു മന്ദിരത്തിൽ വെച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മാഹി സ്വദേശി പ്രശസ്ത മജീഷ്യൻ രാജേഷ് ചന്ദ്ര നിർവ്വഹിച്ചു
മൈത്രി റസിഡൻസ് അസോസ്സിയേഷൻ പ്രസിഡണ്ട് അഡ്വ. ഷൈജു. സി.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എസ് എൽ സി പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ രിഫ മെഹ്നാസ്, ഇഷിത . പി.കെ, അഷിമ രമേഷ്, പ്രാർത്ഥന പ്രശാന്ത് എന്നിവർക്ക് മൈത്രി ഭാരവാഹികളായ സുധാലത, പ്രസീത എന്നിവർ ഉപഹാരം നൽകി.
മജീഷ്യൻ രാജേഷ് ചന്ദ്രയ്ക്ക് ഉപഹാരവും പൊന്നാടയും സമർപ്പിച്ചു.
പരിപാടിക്ക് ആശംസ അർപ്പിച്ച് ഗുരുമന്ദിരം വർക്കിംഗ് പ്രസിഡണ്ട് ജയചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. അസോസിയേഷൻ സിക്രട്ടറി സുജീന്ദ്രൻ മാസ്റ്റർ സ്വാഗതവും ട്രഷറർ സഞ്ജീവ് നന്ദിയും പ്രകാശിപ്പിച്ചു.
തുടർന്ന് അസോസിയേഷൻ്റെ വനിതാ കൂട്ടായ്മ പിങ്ക് ഓഫ് മൈത്രിയുടെ നേതൃത്വത്തിൽ തിരുവാതിര ഒപ്പന, കൈക്കൊട്ടികളി, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, കരോക്കെ ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികൾ നടത്തി
സുധാലതട, പ്രസീത ട, ഷംന, ധന്യ സരേഷ്, സിന്ധുജയേഷ്, നേതൃത്വം നൽകി.

Post a Comment