*മാഹിയിലെ പ്രതിഷേധം ഫലം കണ്ടു*
*മാഹിയിൽ സ്കൂളുകൾ ജൂൺ 6 ന് തന്നെ തുറക്കും*
പുതുച്ചേരിയിലെ ചൂട് തരംഗം കാരണം പുതുച്ചേരി സംസ്ഥാനത്തെ [മാഹിയടക്കം ]
എല്ലാ ഗവൺമെൻ്റ്, എയ്ഡഡ്/സ്വകാര്യ/സിബിഎസ്ഇ സ്കൂളുകൾ. 12.06.2024 (ബുധൻ) മുതൽ
2024-25 അധ്യായന വർഷം ആരംഭിക്കുന്നതാണെന്ന വിദ്യഭ്യാസ വകുപ്പിൻ്റെ ഉത്തരവ് മാഹിയിലെ വിവിധ സംഘടനകളുടെ പ്രതിഷേധം കാരണം പിൻവലിച്ചു
മാഹിയിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ ക്ലാസ്സ് മുറികളിൽ വിയർപ്പിൽ കുളിച് പഠിക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ സ്കൂളുകൾ അടച്ച് അസ്സഹനീയമായ ചൂടിൽ നിന്നും കുട്ടികൾ പഠിക്കുന്ന അവസ്ഥ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് പലതവണ അധികാരികളെ ബന്ധപെട്ടു പരാതി നല്കിയിരുന്നു
എന്നാൽ പുതുചേരിയിലെ അധികാരികൾ മാഹിയിലെ കുട്ടികളെ അവഗണിക്കുകയാണുണ്ടായത്
നിലവിൽ പുതുച്ചേരിയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്ക്കൂൾ തുറക്കുന്നത് 12 ലേക്ക് മാറ്റിയത്
മഴയുള്ള കാലാവസ്ഥയുള്ള മാഹിയിലും ഇത് ബാധകമായി
ഇത് കാരണം കുട്ടികളുടെ ഇത്രയും ദിവസത്തെ പഠനം മുടങ്ങുമെന്ന് ചൂണ്ടികാട്ടിയാണ് ജോ:പി.ടി.എ , പാരൻ്റ്സ് അസ്സോസിയേഷൻ തുടങ്ങിയ സംഘടനകൾ പരാതി നല്കിയത്
തുടർന്ന് മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 6ന് തന്നെ മാഹി മേഖലയിലെ എല്ലാ സ്കൂളുകളും തുറന്ന് പ്രവൃത്തിക്കുവാൻ അധികാരികൾ നിർബന്ധിതരായി.

Post a Comment