തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണം
ന്യൂമാഹി : തയ്യിൽ ഹരീന്ദ്രൻ്റെ 38-ാം മത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. ന്യൂമാഹി ടൗണിൽ നടന്ന പൊതുയോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം എസ് കെ സജീഷ്, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ, സി ഐ ടി യു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ എന്നിവർ സംസാരിച്ചു. പി പി രഞ്ചിത്ത് സ്വാഗതം പറഞ്ഞു. കിടാരൻ കുന്നിൽ നിന്ന് ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ ബഹുജന പ്രകടനം നടന്നു. കാലത്ത് ബ്രാഞ്ചുകളിൽ
പ്രഭാതഭേരിയും
ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിൽ അനുസ്മരണവും റീത്ത് സമർപ്പണവും പുഷ്പാർച്ചനയും നടന്നു, സി പി ഐ എം തലശ്ശേരി ഏറിയ സെക്രട്ടറി സി കെ രമേശൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വടക്കൻ ജനാർദ്ദനൻ, കെ ജയപ്രകാശൻ,എസ് കെ വിജയൻ , വി പി ശ്രീകാന്ത് എന്നിവർ സംസാരിച്ചു .
Post a Comment