അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായ് ആചരിച്ചു
കുഞ്ഞിപ്പുരമുക്ക് റസിഡൻ്റസ് വെൽ ഫെർ അസോസിയേഷൻ വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായ് ആചരിച്ചു റോയൽ കോംപ്ളക്സിൽ ചേർന്ന സമ്മേളനം ജോയിൻ്റ് ഫോറം ഓഫ് റസിഡൻ്റസ് അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡണ്ട് അനുപമ സഹദേവൻ ഉദ്ഘാടനം ചെയ്തു. വനിതകളുടെ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമെന്നും, വനിതകൾ സധൈര്യം സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു.
ചടങ്ങിൽ പ്രീത ജനാർദ്ദനൻ അധ്യക്ഷം വഹിച്ചു. ദേവരാജൻ പി.ടി, പ്രീത പത്മനാഭൻ പത്മനാഭൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു
കൺവീനർ നിമിഷ സുശാന്ത് സ്വാഗതവും, സഹിജ നന്ദിയും പറഞ്ഞു
വിവിധകലാപരിപാടികളും അരങ്ങേറി.

Post a Comment