o സംസ്കൃതി പാഠശാല കാനപ്രം ഈശ്വരൻ ഉദ്ഘാടനം ചെയ്തു
Latest News


 

സംസ്കൃതി പാഠശാല കാനപ്രം ഈശ്വരൻ ഉദ്ഘാടനം ചെയ്തു

 

സംസ്കൃതി പാഠശാല   കാനപ്രം ഈശ്വരൻ    ഉദ്ഘാടനം ചെയ്തു



മാഹി:വിജ്ഞാനം അവനവന്റെ ഉള്ളിൽ തന്നെ ഉണ്ട്. അത് സ്വയം ഉദ്ധരിച്ചെടുക്കുമ്പോൾ ആണ് ഉന്നതങ്ങളിൽ എത്താൻ സാധിക്കുന്നത്.

ഭാരതത്തിലെ ഋഷ്യീശ്വരന്മാർ ഇങ്ങനെ ആത്മജ്ഞാനത്തെ ഉദ്ധരിച്ചവരാണ്. നാം നേടുന്ന അറിവുകളെല്ലാം സ്വാംശീകരിച്ച് അത് നമ്മുടെ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലാക്കാൻ സാധിക്കുന്നവരായി വിദ്യാർത്ഥികൾ മാറണമെന്ന് ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സെക്രട്ടറി കാനപ്രം ഈശ്വരൻ അഭിപ്രായപ്പെട്ടു.

ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാഹിയിലെ ചാലക്കര ഉസ്മാൻ ഗവ. സ്കൂളിൽ സംഘടിപ്പിച്ച സംസ്കൃതി പാഠശാല ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


മാഹി മഹാത്മാഗാന്ധി കോളേജ് റിട്ടയേഡ് പ്രിൻസിപ്പാൾ ഡോക്ടർ വി കെ വിജയൻ അധ്യക്ഷൻ വഹിച്ചു. ശ്രീനാരായണ കോളേജ് ഓഫ് ഹയർ എജുക്കേഷൻ ചെയർമാൻ ഡോക്ടർ എൻ കെ രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ വി മഹേഷ്,  ശ്രീ എൻ കൃഷ്ണൻ ചൂവാർ, ശ്രീ കെ പി മനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് ഭാരതീയ ശാസ്ത്ര പാരമ്പര്യവും വേദഗണിതവും എന്ന വിഷയത്തിൽ ശ്രീ രവീന്ദ്രൻ കരുവാരകുണ്ട് ക്ലാസ് നടത്തി. മാഹി മഹാത്മാഗാന്ധി ഗവ. കോളേജ് എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഇന്ദിര ആമുഖഭാഷണം നടത്തി.

ഭാരത പരിചയം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശ്രീ പ്രശാന്ത് ബാബു കൈതപ്രം ക്ലാസ് നടത്തി ശ്രീ എം. ഭരത് ദാസ് ആമുഖഭാഷണം നടത്തി.  ശ്രീ സി കെ ദിനേശൻ, ബി വിജയൻ, അഡ്വക്കേറ്റ് ബി ഗോകുലൻ, അഡ്വക്കേറ്റ് അശോകൻ, വി പി കൃഷ്ണരാജ്, ജയസൂര്യ ബാബു, എ കെ ധർമ്മരാജ്, ജനനി പ്രകാശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post